RSS

പൊന്നു ദി ഷെഫ്!!

ഈ forest മൊത്തം crackers ആണേ..

ഇന്ന് ചേച്ചി ക്കും എനിക്കും പൊന്നുട്ടന്‍ സ്പെഷ്യല്‍ ആയിരുന്നു വൈകീട്ട്..
crackers കൊണ്ട് അവന്‍ ഒരു ചെറിയ ഫോറെസ്റ്റ് തന്നെ ഉണ്ടാക്കി...
ഒരു cracker എടുക്കുക ,അതിന്റെ മുകളില്‍ കുറച്ചു ചീസ്,കാരറ്റ് ,തക്കാളി.
അടുത്ത cracker അതിന്റെ മുകളില്‍ വെയ്ക്കുക. പിന്നെ ഒരു ടൂത്ത് പിക്ക് അതില്‍ കുത്തി വെച്ചു"" മല്ലിയില+തക്കാളി കൊണ്ട് കീരിടം ഉണ്ടാക്കി.അതാണ്‌ രാജാവ് *****കൂടെ ഉള്ള തക്കാളി കീരിടം മാത്രം വെച്ചത് soldiers**

ഇത് പോട്ടം പിടിച്ചു ബ്ലോഗ്‌ ല്‍ ഇടാം എന്ന് പറഞ്ഞത് കൊണ്ട് അവന്‍ എനിക്ക് ഒരു soldier നെ കഴിക്കാന്‍ തന്നു..
:D

പൊന്നുസ്..ന്റെ രാജാവും രാജ്ഞിയും

ഇന്ന് പൊന്നുട്ടന്‍ മുട്ട കൊണ്ടൊരു സൂത്രം ചെയ്യുന്നു..
വേണ്ട സാധനങ്ങള്‍
മുട്ട തോട്..
കളര്‍ പെന്‍,പശ,മെഴുകുതിരി
രണ്ടു ചെറിയ കല്ല്,ചതുരത്തില്‍ മുറിച്ച ചെറിയ രണ്ടു പേപ്പര്‍,

ആദ്യം മുട്ടത്തോട് വൃത്തിയാക്കുക.
അതുകഴിഞ്ഞ് അതിന്റെ അകത്തു കുഞ്ഞു കല്ല് വെയ്ക്കുക ,എന്നിട്ട് മെഴുകു കൊണ്ടു അതിനെ ഉറപ്പിക്കുക..ഇത് പോലെ..

ഇങ്ങനെ ചെയ്‌താല്‍ മുട്ടത്തോട് ഒരേ പൊസിഷന്‍ ല്‍ തന്നെ നില്‍ക്കും..
എനി കളര്‍ പേപ്പര്‍ ഉണ്ടെങ്കില്‍ അത് അല്ലേല്‍ ഒരു വെള്ള പേപ്പര്‍ ല്‍ കളര്‍ ചെയ്തു
കോണ്‍ ഷേപ്പ് ആയി ഒട്ടിക്കുക..

പൊന്നുട്ടന്‍ വെള്ള പേപ്പര്‍ ല്‍ കളര്‍ ചെയ്തു..... കുറച്ചു നക്ഷത്രവും വരച്ചു അതില്‍...
..
കിരീടം റെഡി.
ഇത് എനി മുട്ടയുടെ മുകളില്‍ ഒട്ടിക്കുക..
എനി കണ്ണും പുരികവും എല്ലാം വരയ്ക്കുക..
അപ്പോ പൊന്നുട്ടന്‍ ന്റെ മുട്ട രാജാവും രാജ്ഞിയും റെഡി.
പൊന്നുട്ടന്റെ സന്തോഷം കണ്ടോ.:D




പൊന്നൂട്ടന്റെ ഷിപ്പ്‌..



ഈ ഷിപ്പിൽ നിന്നു മീനും പിടിക്കാൻ പറ്റും..പിന്നെ പെട്രൊളും എടുക്കാൻ പറ്റും...

ഷിപ്പിന്റെ സാരഥി പൊന്നൂട്ടൻ തന്നെ...ഒരു വല വിട്ടിട്ടുണ്ടു മീൻ പിടിക്കാൻ...
ഷിപ്പിന്റെ താഴെ കാണുന്ന പ്ലസ്‌ ..അതിന്റെ ഫാൻ....മുന്നൊട്ടു പോകാൻ...
പിന്നെ താഴെക്കു പൈപ്പ്‌...കണക്ഷൻ കൊടുത്തിട്ടുണ്ടു...പെട്രൊൾ എടുക്കാൻ..
ഒരു ഫ്ലാഗ്‌ കണ്ടില്ലേ താഴെ...അതു..പൊന്നൂട്ടന്റെ റോബോട്ടിനു കൃത്യമാ‍യി താഴെ ഇറങ്ങാൻ ഉള്ള അടയാളം...
അതിനു വേണ്ടി മീനിന്റെ രൂപത്തിൽ ഒരു തളിക...അതിന്റെ അകത്തു പൊന്നൂട്ടൻസ്‌ റോബോട്ട്‌...

സൂഷിച്ചു നോക്കിയെ ..എല്ലാം കാണുന്നില്ലേ?


ഇതൊക്കെ ചിത്രം വരച്ചവൻ എന്നോടു പറഞ്ഞു തന്നത്‌...:).


പൂച്ച കഥ....by പൊന്നുട്ടന്‍..

ഒരു..ദിവസം രാജു കിട്ടുണ്ണി ചേട്ടന്റെ കടയില്‍ പോയി...എന്നിട്ട് വലിയ ഒരു തണ്ണിമത്തന്‍ വാങ്ങി...
മൂന്ന് നെല്ലിക്ക വാങ്ങി..

രണ്ടു വെണ്ടയ്ക്ക വാങ്ങി

പിന്നെ നാല് മുരിങ്ങക്കോല്‍ വാങ്ങി...

എല്ലാം കൂടി ആറ് രൂപ കൊടുത്തു..

കിട്ടുണ്ണി ചേട്ടന്‍ മൂന്ന് രൂപ തിരിച്ചു കൊടുത്തു..


ആ പൈസ കൊണ്ടു ഒരു കാരറ്റ് ഉം വാങ്ങി...



അപ്പോ പൂച്ചകുട്ടി.. റെഡി...:)

എനിക്കും അറിയാം MS-പെയിന്റ്....:)

പൊന്നുട്ടന്‍ ആന്‍ഡ്‌ കുക്കു ആന്റി

എന്റെ പുതിയ ചിത്രം കണ്ടോ..:)

ഞാന്‍ ബിസിയാ........;)


ഞാന്‍ പറഞ്ഞു പൊന്നുട്ടാ..ഒരു ചിത്രം വരച്ചു താ ഡാ....

അങ്കിള്‍ മാരും ആന്റി മാരും എല്ലാം ചോദിക്കുന്നു.....എബടെ....!!!

അവന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല....

അപ്പോള്‍ കൂട്ടുകാര്‍ ഈ വീഡിയോ നോക്കിയാല്‍ മനസ്സിലാവും

ഞാന്‍ പറഞ്ഞത് സത്യം അല്ലേ എന്ന്...


എനി നിങ്ങള്‍ തന്നെ പറ..


.



video



അടുത്ത ഫ്ലാറ്റ് ല്‍ ഉള്ള അറബി കുട്ടിയാ ഇത്..
അവള്‍ പറയുന്നത് നമ്മുക്കോ....നമ്മള്‍ പറയുന്നത് അവള്‍ക്കോ മനസ്സിലാകില്ല..
പേര് നൂര്‍ എന്ന് മാത്രം അറിയാം...
കുട്ടികള്‍ക്ക് കൂട്ട് കൂടാന്‍ ഭാഷ വേണ്ട എന്ന് പറയുന്നത് വെറുതെ ആണോ....